നിസ്സഹായരാവുമ്പോൾ അവർ ഏതുവിധേനയും അതിനെ മറികടക്കാൻ ശ്രമിക്കും


രാജ്യാതിർത്ഥികൾ രാഷ്ട്രങ്ങളെ മാത്രമല്ല ജനതയെക്കൂടെയാണ് വിഭജിക്കുന്നത്. പുതിയ അതിർത്തികൾ രൂപപ്പെടുമ്പോൾ അവിടെ അനേകായിരം ആളുകളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തെയാണ് ജർമ്മൻ സിനിമയായ "ബലൂൺ"( jondry: history drama, thriller)ദൃശ്യവൽക്കരിക്കുന്നത്. .
.
1970 കളിൽ ശീതയുദ്ധകാലത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തുന്ന അതിർത്തി ലംഘനശ്രമത്തിലൂടെയാണ് കഥ വികസിക്കുന്നത്.
ലോകയുദ്ധാനന്തരം വന്ശക്തികൾ ജർമനിയെ വിഭജിച്ചപ്പോൾ തെക്കൻ ജർമനിയെയും പടിഞ്ഞാറൻ ജെർമനിയെയും വേർതിരിയ്ക്കുന്ന മതില് നിർമിക്കപ്പെട്ടു. അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ ബാധിച്ചു. ഉറ്റവരും ഉടയവരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായി ബാഗിക്കപ്പെട്ടു. ചുരുക്കത്തിൽ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ മുകളിലായിരുന്നു ആ മതിൽ ഉയർത്തപ്പെട്ടത്.അങ്ങനെ അവർ നിസ്സഹായരായി മാറുന്നു.
.
.
നിസ്സഹായത എന്നത് മനുഷ്യന് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള ഒരവസ്ഥയാണ്. നിസ്സഹായരാവുമ്പോൾ അവർ ഏതുവിധേനയും അതിനെ മറികടക്കാൻ ശ്രമിക്കും.അത്തരമൊരു ആലോചനയിൽ നിന്നുമാണ് രണ്ട് യുവാക്കൾക്ക് ലോകത്ത്‌ അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ആശയം രൂപപ്പെടുന്നത്.
.
.
അങ്ങിനെ രണ്ടു വർഷത്തെ അധ്വാനത്തിന്റെ ഫലമായി ബലൂണുകളിൽ കുട്ടികളടക്കം മുൻപ് ആരും പരീക്ഷിച്ചിട്ടില്ലാത്ത ആ സാഹസികതക്ക് മുതിരുന്നു.അതിർത്തി ലംഘനം രാജ്യദ്രോഹക്കുറ്റമായിട്ടുള്ള രാജ്യത്തുനിന്നും യാതൊരു മുൻപരിച്ചയവുമില്ലാതെ ബലൂണുകളിൽ അതിർത്തി മറികടക്കാൻ അവർ തയ്യാറാവുന്നു. .
കഥാപാത്രങ്ങളുടെ നിസ്സഹായതയും, സാഹസികതയും, ഭീതിയുമെല്ലാം വളരെ മികച്ച രീതിയിൽ ദൃശ്യവൽക്കരിക്കുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്. മികച്ച അഭിനയവും, പശ്ചാത്തല സംഗീതവും സിനിമയെ മികവുറ്റതാക്കുന്നു.
Nb: IMDb rating:7.6/10
#movies #cinemagraph #jermanfilim #baloon #cenima #history #drama #thriller

Comments

Popular posts from this blog

പച്ചഞരമ്പ് (കഥാസമാഹാരം )