Posts

Showing posts from 2018

സർഗാത്മക പ്രതിരോധത്തിന് മാതൃകയാണ് മുഗൾ റാപ്

Image
പത്മാവദ് എന്ന സഞ്ചയ് ലീല ബൻസാലി ചിത്രം എത്ര ലാഘവത്തോടു കൂടിയാണ് രാജ്യം ഭരിച്ച ഒരു രാജാവിനെക്കുറിച്ച് ജനങ്ങളിൽ കുറേ അടിസ്ഥാന രഹിതവും, വസ്തുതാ വിരുദ്ധവുമായ വിവരങ്ങൾ കാണികളിൽ കുത്തിനിറച്ചത് എന്നതിന് സമീപകാല ഇന്ത്യ സാക്ഷിയാണ് . ചരിത്രത്തെ വളച്ചൊടിച്ചും, വസ്ത്ഥുതാ വിരുദ്ധമായ കാര്യങ്ങൾ കൂട്ടിച്ചേർത്തും വികൃതമാക്കുക എന്നത് ഒട്ടും പുതിയ സംഭവമല്ല കാരണം ചരിത്രത്തെ സ്വതാത്പര്യത്തിന് അനുസരിച്ച് മെരുക്കിയെടുക്കാൻ എല്ലാ കാലത്തും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് .സ്വാതന്ത്രപൂർവ്വ ഭാരതത്തിൽ കൊളോണിയലിസം ശ്രമിച്ചതും ഇന്ന് സ്വാതന്ത്രാനന്തര ഇന്ത്യയിൽ സംഘ് പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ചരിത്രത്തെ സ്വതാത്പര്യത്തിന്ന് അനുസരിച്ച് മെരുക്കിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ടാണ്. ഇതിലൂടെ വൻ രാഷ്ട്രീയ നേട്ടങ്ങളാണ് തൽപരകക്ഷികൾ നേടി കൂട്ടുന്നത് . ന്യൂനപക്ഷങ്ങളെ , വിശിഷ്യാ, മുസ്ലിം സമൂഹത്തെ അരികുവത്കരിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധം മുഗൾ ഭരണാധികാരികളെയാണ്. എണ്ണൂറിലധികം വർഷങ്ങൾ രാജ്യം ഭരിച്ച മുഗൾ രാജ വംശത്തെ വ്യാജവും അടിസ്ഥാന രഹതവുമായ ചരിത്രനിർമാണത്തിലൂടെ ദേശദ്രോഹികളും, അധിനിവേഷകരുമായി മുദ്രകുത്തി രാ...

പച്ചഞരമ്പ് (കഥാസമാഹാരം )

Image
പ്രകൃതിയെ ഉള്ളിലാവാഹിച്ഛ് അക്ഷരങ്ങളാൽ വരച്ചിട്ട ക്യാൻവാസ് ! കണ്ണോടിച്ചുള്ള ഒരൊറ്റ നോട്ടം തന്നെ ധാരാളമാവും അതുചുരത്തുന്ന മനോഹാരിതയിൽ കണ്ണുകളുടക്കി നില്ക്കാൻ ,അതിൽനിന്നും തുളുമ്പുന്ന അനുഭൂതികളാൽ മനസ്സുനിറയാൻ .                       മണ്ണിൻ  ജീവൻ തൊട്ടറിയാൻ സദാ നഗ്നപാദനായി നടക്കുന്ന ഉമ്മർക്ക ,സ്ളേറ്റിൽ പൂമ്പാറ്റകളെയും ,കിളികളെയും വരച്ഛ് ജീവിതത്തിന്ന് വരണംപകരുന്ന കുട്ടി പിന്നെ പരാമർശിക്കാതെ പോയ മറ്റനേകം പേരുകൾ ഇവരൊക്കെയും നിറക്കുന്നത് പ്രകൃതി എന്ന ഒരൊറ്റ അനുഭൂതിയെ .ചുരുക്കിപ്പറഞ്ഞാൽ "പച്ചഞരമ്പ് "തലവാചകത്തെ അർത്ഥപൂർണമാകുന്നതാണ് ഓരോ കഥാപാത്രവും ,കഥകളും .      പച്ചഞരമ്പ് (കഥാസമാഹാരം )      പി സുരേന്ദ്രൻ     publisher > pratheeksha books calicut                 

അഭയാര്‍ഥികള്‍

ഇവര്‍ പറവകള്‍. ഉയര്‍ന്നു പറക്കാന്‍ ചിറകുകളില്ലാത്തവര്‍ . തണല്‍ പകരാന്‍ നീലാകാശങ്ങളിലാത്തവര്‍ . തല ചായ്ക്കാന്‍ മരച്ചില്ലകളില്ലാത്തവര്‍  courtasy  http://kunjupaathu.blogspot.com/