Posts

Showing posts from June, 2019

കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന അനുഭവ കുറിപ്പുകള്‍

Image
:ansar എല്ലാ കാലത്തും മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നു. ഇത്രമേല്‍ യാത്രകള്‍ ഇഷ്ടപ്പെടാന്‍ എന്താവും കാരണം? ഒരു പക്ഷേ സദാ ചലിച്ചുകൊണ്ടിരിക്കുക എന്ന മനുഷ്യപ്രകൃതി മൂലമാവാം. അല്ലെങ്കില്‍ കണ്ടതു തന്നെ വീണ്ടും വീണ്ടും കാണുന്നതിലെ, അനുഭവിച്ചതു തന്നെ വീണ്ടും വീണ്ടും അനുഭവിക്കുന്നതിലെ ആവര്‍ത്തന വിരസതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ത്വര കൊണ്ടാവാം. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഫലവും ആവാം. ഭൂമി പരന്നത് എന്നു വിശ്വസിച്ചിരുന്ന കാലത്തു പോലും ജീവന്‍ പണയം വെച്ച് കടലിലൂടെ കപ്പലോടിച്ചു പോയവരുടെ കഥകള്‍ ചരിത്രത്തില്‍ ധാരാളമായി രേഖപ്പെടുത്തിയിട്ടു്. പലപ്പോഴും ചരിത്രം പോലും രൂപപ്പെടുന്നത് യാത്രികരിലൂടെയായിരിക്കും. യാത്ര കഴിഞ്ഞെത്തുന്ന സിന്ദ്ബാദിന്റെ വിവരണങ്ങള്‍ കേള്‍ക്കാന്‍ ദര്‍ബാറില്‍ തടിച്ചുകൂടാറുള്ള ജനങ്ങളെ അറബിക്കഥകളില്‍ വായിക്കാം. യാത്ര പോലെ തന്നെ യാത്രാ വിവരണങ്ങളും അത്രമേല്‍ പ്രിയങ്കരമാണ് മനുഷ്യന്. കാരണം അതവന്റെ മനസ്സിനെ യാത്രികന്റെ അനുഭവങ്ങളോടൊപ്പം സഞ്ചരിക്കാന്‍ വിടും. മുഹമ്മദ് അസദിന്റെ 'ദ റോഡ് ടു മക്ക' വായിക്കുമ്പോള്‍ നമ്മളും ഒട്ടകപ്പുറത്തേറി അറേബ്യന്‍ മരുഭ...