മൃഗമായി മാറുന്ന മനുഷ്യനെ ഒന്നര മണിക്കൂറുകൊണ്ടു കണ്മുന്നിൽ വിശ്വസിക്കാനാവാത്ത വിധം കാണിച്ചു തരുന്നൊരു യാത്രയാണത്.


കെട്ടു പൊട്ടിച്ചോടുന്ന പോത്തിനു
പിറകെ ഓടി ഓടി
ബന്ധനങ്ങൾ സകലതും അറ്റുപോയ കുറെ മനുഷ്യർ.ഈ ഒരു പരിസരത്തു നിന്നുകൊണ്ടാണ് "ജെല്ലിക്കെട്ട്"എന്ന സിനിമ വികസിക്കുന്നത്.
നമ്മൾ അഹങ്കരിക്കുന്ന സാംസ്കാരിക വളർച്ചയൊക്കെ വെറും പ്രഹസനം മാത്രമാണെന്ന് അപ്പോൾ നമ്മളറിയും.മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിന് കാലങ്ങൾ കഴിഞ്ഞും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല . മാറ്റങ്ങൾ ഉണ്ടായത് അവന്റെ പുറം മോടിയിയിൽ മാത്രമാണ്. ഇന്നും അവന്റെ ഉള്ളിൽ എപ്പോൾ വേണമെങ്കിലും പുറത്തുചാടാവുന്ന മൃഗത്തേക്കാൾ വലിയ മൃഗീയത ഒളിച്ചിരിപ്പുണ്ട് എന്ന സത്യം.
.
.
അറുക്കാൻ കൊണ്ടുവന്ന പോത്ത്‌ ചാടിപ്പോവുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതുമായ ഒരു ചെറിയ കഥ, തികച്ചും പ്രാദേശികമായ അസ്തിത്വം പക്ഷെ എത്ര മനോഹരമായാണ് അതിന് ഒരു ആഗോള വിനിമയ ശേഷി കൈവരുന്നത്... ചിലപ്പോൾ അതു "വില്യം ഗോൾഡിങ്ങിന്റെ" വിഖ്യാതമായ "Lord of files 'എന്ന നോവലിനെ ഓർമ്മിപ്പിക്കാം
"ഏത് നിമിഷവും, സംസ്കാരമെന്ന മുഖം മൂടി വലിച്ചെറിഞ്ഞ് അക്രമാസക്തനാകാനുള്ള പുരുഷ വാഞ്ഛ മനുഷ്യനിൽ ഉറങ്ങിക്കിടക്കുന്നുണ്ട്.. കുതിച്ചോടുന്ന വെട്ടുപോത്തു കണക്കെ അക്രമാസക്തമാണത്.. "
‌.
‌.
‌മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവത്തിലേക്കാണ് ലിജോ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്(ലോങ്ങ് ഷോട്ടുകൾ ചിലപ്പോൾ മടുപ്പ് ഉണ്ടാക്കാൻ സാത്യതയുണ്ടെങ്കിൽ പോലും)കേവലം ഒരു പോത്ത്ചാടിപ്പോയ കഥ എന്നതിനേക്കാൾ മനുഷ്യൻ എന്ന പരിഷ്കരിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ജീവിയുടെ ബാർബെറിയൻ മുഖം വലിച്ചിടുകയാണ് ലിജോ.ജെല്ലിക്കെട്ട് നമ്മെ ഒരു യാത്ര കൊണ്ടു പോകും... മികച്ച ദൃശ്യ,ശ്രാവ്യ അനുഭവങ്ങളോടെ, മൃഗമായി മാറുന്ന മനുഷ്യനെ ഒന്നര മണിക്കൂറുകൊണ്ടു കണ്മുന്നിൽ വിശ്വസിക്കാനാവാത്ത വിധം കാണിച്ചു തരുന്നൊരു യാത്രയാണത്.

Comments

Popular posts from this blog

പച്ചഞരമ്പ് (കഥാസമാഹാരം )