Posts

Showing posts from October, 2019

നിസ്സഹായരാവുമ്പോൾ അവർ ഏതുവിധേനയും അതിനെ മറികടക്കാൻ ശ്രമിക്കും

Image
രാജ്യാതിർത്ഥികൾ രാഷ്ട്രങ്ങളെ മാത്രമല്ല ജനതയെക്കൂടെയാണ് വിഭജിക്കുന്നത്. പുതിയ അതിർത്തികൾ രൂപപ്പെടുമ്പോൾ അവിടെ അനേകായിരം ആളുകളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തെയാണ് ജർമ്മൻ സിനിമയായ "ബലൂൺ"( jondry: history drama, thriller)ദൃശ്യവൽക്കരിക്കുന്നത്. . . 1970 കളിൽ ശീതയുദ്ധകാലത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തുന്ന അതിർത്തി ലംഘനശ്രമത്തിലൂടെയാണ് കഥ വികസിക്കുന്നത്. ലോകയുദ്ധാനന്തരം വന്ശക്തികൾ ജർമനിയെ വിഭജിച്ചപ്പോൾ തെക്കൻ ജർമനിയെയും പടിഞ്ഞാറൻ ജെർമനിയെയും വേർതിരിയ്ക്കുന്ന മതില് നിർമിക്കപ്പെട്ടു. അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ ബാധിച്ചു. ഉറ്റവരും ഉടയവരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായി ബാഗിക്കപ്പെട്ടു. ചുരുക്കത്തിൽ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ മുകളിലായിരുന്നു ആ മതിൽ ഉയർത്തപ്പെട്ടത്.അങ്ങനെ അവർ നിസ്സഹായരായി മാറുന്നു. . . നിസ്സഹായത എന്നത് മനുഷ്യന് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള ഒരവസ്ഥയാണ്. നിസ്സഹായരാവുമ്പോൾ അവർ ഏതുവിധേനയും അതിനെ മറികടക്കാൻ ശ്രമിക്കും.അത്തരമൊരു ആലോചനയിൽ നിന്നുമാണ് രണ്ട് യുവാക്കൾക്ക് ലോകത്ത്‌ അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ആശയം ര...

മൃഗമായി മാറുന്ന മനുഷ്യനെ ഒന്നര മണിക്കൂറുകൊണ്ടു കണ്മുന്നിൽ വിശ്വസിക്കാനാവാത്ത വിധം കാണിച്ചു തരുന്നൊരു യാത്രയാണത്.

Image
കെട്ടു പൊട്ടിച്ചോടുന്ന പോത്തിനു പിറകെ ഓടി ഓടി ബന്ധനങ്ങൾ സകലതും അറ്റുപോയ കുറെ മനുഷ്യർ.ഈ ഒരു പരിസരത്തു നിന്നുകൊണ്ടാണ് "ജെല്ലിക്കെട്ട്"എന്ന സിനിമ വികസിക്കുന്നത്. നമ്മൾ അഹങ്കരിക്കുന്ന സാംസ്കാരിക വളർച്ചയൊക്കെ വെറും പ്രഹസനം മാത്രമാണെന്ന് അപ്പോൾ നമ്മളറിയും.മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിന് കാലങ്ങൾ കഴിഞ്ഞും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല . മാറ്റങ്ങൾ ഉണ്ടായത് അവന്റെ പുറം മോടിയിയിൽ മാത്രമാണ്. ഇന്നും അവന്റെ ഉള്ളിൽ എപ്പോൾ വേണമെങ്കിലും പുറത്തുചാടാവുന്ന മൃഗത്തേക്കാൾ വലിയ മൃഗീയത ഒളിച്ചിരിപ്പുണ്ട് എന്ന സത്യം. . . അറുക്കാൻ കൊണ്ടുവന്ന പോത്ത്‌ ചാടിപ്പോവുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതുമായ ഒരു ചെറിയ കഥ, തികച്ചും പ്രാദേശികമായ അസ്തിത്വം പക്ഷെ എത്ര മനോഹരമായാണ് അതിന് ഒരു ആഗോള വിനിമയ ശേഷി കൈവരുന്നത്... ചിലപ്പോൾ അതു "വില്യം ഗോൾഡിങ്ങിന്റെ" വിഖ്യാതമായ "Lord of files 'എന്ന നോവലിനെ ഓർമ്മിപ്പിക്കാം "ഏത് നിമിഷവും, സംസ്കാരമെന്ന മുഖം മൂടി വലിച്ചെറിഞ്ഞ് അക്രമാസക്തനാകാനുള്ള പുരുഷ വാഞ്ഛ മനുഷ്യനിൽ ഉറങ്ങിക്കിടക്കുന്നുണ്ട്.. കുതിച്ചോടുന്ന വെട്ടുപോത്തു കണക്കെ അക്രമാസക്തമാണത്.. ...