പച്ചഞരമ്പ് (കഥാസമാഹാരം )


പ്രകൃതിയെ ഉള്ളിലാവാഹിച്ഛ് അക്ഷരങ്ങളാൽ വരച്ചിട്ട ക്യാൻവാസ് ! കണ്ണോടിച്ചുള്ള ഒരൊറ്റ നോട്ടം തന്നെ ധാരാളമാവും അതുചുരത്തുന്ന മനോഹാരിതയിൽ കണ്ണുകളുടക്കി നില്ക്കാൻ ,അതിൽനിന്നും തുളുമ്പുന്ന അനുഭൂതികളാൽ മനസ്സുനിറയാൻ .
                      മണ്ണിൻ  ജീവൻ തൊട്ടറിയാൻ സദാ നഗ്നപാദനായി നടക്കുന്ന ഉമ്മർക്ക ,സ്ളേറ്റിൽ പൂമ്പാറ്റകളെയും ,കിളികളെയും വരച്ഛ് ജീവിതത്തിന്ന് വരണംപകരുന്ന കുട്ടി പിന്നെ പരാമർശിക്കാതെ പോയ മറ്റനേകം പേരുകൾ ഇവരൊക്കെയും നിറക്കുന്നത് പ്രകൃതി എന്ന ഒരൊറ്റ അനുഭൂതിയെ .ചുരുക്കിപ്പറഞ്ഞാൽ
"പച്ചഞരമ്പ് "തലവാചകത്തെ അർത്ഥപൂർണമാകുന്നതാണ് ഓരോ കഥാപാത്രവും ,കഥകളും .

     പച്ചഞരമ്പ് (കഥാസമാഹാരം )
     പി സുരേന്ദ്രൻ 
   publisher > pratheeksha books calicut                 

Comments