സർഗാത്മക പ്രതിരോധത്തിന് മാതൃകയാണ് മുഗൾ റാപ്


പത്മാവദ് എന്ന സഞ്ചയ് ലീല ബൻസാലി ചിത്രം എത്ര ലാഘവത്തോടു കൂടിയാണ് രാജ്യം ഭരിച്ച ഒരു രാജാവിനെക്കുറിച്ച് ജനങ്ങളിൽ കുറേ അടിസ്ഥാന രഹിതവും, വസ്തുതാ വിരുദ്ധവുമായ വിവരങ്ങൾ കാണികളിൽ കുത്തിനിറച്ചത് എന്നതിന് സമീപകാല ഇന്ത്യ സാക്ഷിയാണ് . ചരിത്രത്തെ വളച്ചൊടിച്ചും, വസ്ത്ഥുതാ വിരുദ്ധമായ കാര്യങ്ങൾ കൂട്ടിച്ചേർത്തും വികൃതമാക്കുക എന്നത് ഒട്ടും പുതിയ സംഭവമല്ല കാരണം ചരിത്രത്തെ സ്വതാത്പര്യത്തിന് അനുസരിച്ച് മെരുക്കിയെടുക്കാൻ എല്ലാ കാലത്തും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് .സ്വാതന്ത്രപൂർവ്വ ഭാരതത്തിൽ കൊളോണിയലിസം ശ്രമിച്ചതും ഇന്ന് സ്വാതന്ത്രാനന്തര ഇന്ത്യയിൽ സംഘ് പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ചരിത്രത്തെ സ്വതാത്പര്യത്തിന്ന് അനുസരിച്ച് മെരുക്കിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ടാണ്. ഇതിലൂടെ വൻ രാഷ്ട്രീയ നേട്ടങ്ങളാണ് തൽപരകക്ഷികൾ നേടി കൂട്ടുന്നത് .
ന്യൂനപക്ഷങ്ങളെ , വിശിഷ്യാ, മുസ്ലിം സമൂഹത്തെ അരികുവത്കരിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധം മുഗൾ ഭരണാധികാരികളെയാണ്. എണ്ണൂറിലധികം വർഷങ്ങൾ രാജ്യം ഭരിച്ച മുഗൾ രാജ വംശത്തെ വ്യാജവും അടിസ്ഥാന രഹതവുമായ ചരിത്രനിർമാണത്തിലൂടെ ദേശദ്രോഹികളും, അധിനിവേഷകരുമായി മുദ്രകുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്നത് സമീപകാല യാഥാർത്ഥ്യം പോലുമായ കാലത്ത് ഇരുട്ടിന്റെ ശക്തികൾക്കെതിരെ സർഗാത്മകത കൊണ്ട് പ്രതിരോധം തീർക്കുകയാണ് “മുഗൾ റാപ്പ് (muguli wrap) എന്ന ആശയത്തിലൂടെ ഒരു കൂട്ടം വിദ്യാർത്ഥികൾ .
“Why is the generation suffering from identity crisis” എന്നുതുടങ്ങി ഇന്ന് രാജ്യത്തെ ജനങ്ങൾ നേരിട്ടു കൊണ്ടിരികുന്ന സ്വത്വ പ്രതിസന്ധി, ഭാഷ, മതം, സാമ്പത്തിക അസമത്വം എന്നിങ്ങനെ ധാരാളം ഘടകങ്ങളെ പ്രശ്നവൽകരിച്ചു കൊണ്ടാണ് ഈ ഹിപ്പ് ഹോപ്പ് (hip hop) മ്യൂസിക്കൽ ആൽഭം ആരംഭിക്കുന്നത് . തുടർന്നത് പ്രേക്ഷകരുടെ ശ്രദ്ധ മുഗൾ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ട് അതിലൂടെ വികസിക്കുന്നു .മുഗൾ രാജാക്കന്മാരെ കുറിച്ച് ഇന്ന് പൊതുബോധത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള തെറ്റിധാരണകളെ ഒന്നടങ്കം തകിടം മറിച്ചു കൊണ്ടാണ് ആൽബം വികസിക്കുന്നത്. തുടർന്ന് മുഗൾ കാലഘട്ടത്തിലെ യഥാർത്ഥ ഇന്ത്യ പുനരാവിഷ്കരിക്ക പ്പെടുകയാണ് ചെയ്യുന്നത്. അതിൽ മുഗളന്മാർ നിർവ്വഹിച്ച ഭരണ പരിഷ്കാരങ്ങളും, അതിലൂടെ ജനങ്ങൾ കൈവരിച്ച അത്യഭൂപൂർണ്ണമായ വളർച്ചയും, അവരുടെ സംഭാവനകളുമൊക്കെ പുനരാവിഷ് കരിക്കുന്നേടത്ത് ഇന്ന് ജനങ്ങൾക്കിടയിൽ കൃതൃമമായി നിർമിക്ക പ്പെട്ടിട്ടുള്ള പൊതുബോധത്തെ അട്ടിമറിക്കുന്നു


Hip hop ലെ ഒരു രംഗം

അഹമ്മദാബാദ് എൻ ഐ ഡി(national institute of designing)ലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ രൂപം കൊണ്ട ഈ മ്യൂസിക്കൽ ആൽബം മുഗൾ രാജക്കന്മാർക്കെതിരെ രൂപപ്പെട്ടു വന്നിട്ടുള്ള അടിസ്ഥാന രഹിതമായ വെറുപ്പിനെ തിരുത്തി എഴുതുന്നതിനോടൊപ്പം, തന്നെ ഇത്തരം വസ്തുതാ വിരുദ്ധതകൾക്കെതിരെ എങ്ങിനെ സർഗാത്മക ബദൽ നിർമിക്കാം എന്നതിനുള്ള ഒരു മാതൃക കൂടിയാണ് മുന്നോട്ടുവെക്കുന്നത്. പ്രത്യേകിച്ച് പത്മാവദ് തുടങ്ങിയ ചലചിത്രങ്ങൾ നുണ പ്രചരിപ്പിക്കുന്ന സമകാലിക സാഹചര്യത്തിൽ.
You tube link:

Comments

Popular posts from this blog

പച്ചഞരമ്പ് (കഥാസമാഹാരം )